ഭാരതത്തിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്തിന് സ്വപ്നം കാണാനാവാത്തതാണ് സാക്ഷരതയിലും ഗ്രന്ഥശാലാ സൗകര്യത്തിലും കേരളത്തിലുണ്ടായ പുരോഗതി. ഒരു ജനതയുടെ സംസ്കാരവും സാക്ഷരതയും സാമ്പത്തിക സാമൂഹ്യ വികസനവും ഒക്കെ ഗ്രന്ഥശാലകളാൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ ഗ്രാമങ്ങൾ. ഗ്രന്ഥശാലാ സാക്ഷരതാ പ്രസ്ഥാനങ്ങൾക്കു വേണ്ടി പുരുഷായുസ്സ് മുഴുവൻ യത്നിച്ച പി.എൻ.പണിക്കരോട് കേരളം ഇന്നത്തെ, രാഷ്ട്രീയ, , സാമ്പത്തിക, സാമൂഹ്യ സ്ഥിതിക്ക് കടപ്പെട്ടിരിക്കുന്നു.
കുട്ടനാട്ടെ നീലംപേരൂർ ഗ്രാമത്തിൽ പുതു വായിൽ കുടുംബത്തിൽ 1909 മാർച്ച് 1 നാണ് പി.എൻ.പണിക്കർ ജനിച്ചത്. ഗോവിന്ദപ്പിള്ളയും ജാനകിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഗ്രാമത്തിലും ചങ്ങനാശേരി വാഴപ്പിള്ളിയിലുമായിരുന്നു സ്കൂൾ പഠനം.
ചെറുപ്പത്തിൽ തന്നെ പണിക്കർ വായനാ പ്രിയനായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തറവാടിനടുത്ത നിലംപേരൂർ ലോവർ സ്കൂളിൽ അധ്യാപകനായി. ഗ്രാമത്തിൽ ഒരു വായനശാല സ്ഥാപിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. അവിടുത്തെ യുവാക്കൾ ആ പതിനേഴുകാരന്റെ നേതൃത്വത്തിൽ മഹത്തായ സംരംഭത്തിനു വേണ്ടി ഒത്തുചേർന്നു. 1926 ൽ നീലംപേരൂർ സനാതന ധർമ വായനശാല അങ്ങനെ രൂപം കൊണ്ടു. പതിനേഴുകാരനായ നാരായണൻ തന്നെയാണ് അവിടെ ഒത്തുകൂടിയ കുട്ടികളും വൃദ്ധരും വിദ്യാർത്ഥികളും അധ്യാപകരും കൃഷിക്കാരുമടങ്ങിയ സദസിനെ സ്വാഗതം ചെയ്ത് ആമുഖപ്രസംഗം നടത്തിയത്.
നീലംപേരൂർ ക്ഷേത്രത്തിനു സമീപത്തെ ആൽത്തറയിൽ നിന്നും തുടങ്ങിയ വായനയുടെയും ചർച്ചകളുടെയും വിനോദത്തിന്റെയും ദിനങ്ങൾ നൽകിയ സ്വപ്നം ഇന്നിവിടെ സാക്ഷാത്കരിക്കപ്പെടുന്നു. 1930ൽ അദ്ദേഹം അമ്പലപ്പുഴ ആമ യി ട മാളിയേക്കപ്പറമ്പിൽ ചെമ്പകക്കുട്ടിയമ്മയെ വിവാഹം കഴിച്ച് അമ്പലപ്പുഴ സ്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ പണിക്കരുടെ പ്രധാന പ്രവർത്തന രംഗം അമ്പലപ്പുഴയായി.
സാഹിത്യ സാംസ്കാരിക രംഗങ്ങളാൽ അന്ന് കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ പല മഹാത്മാക്കളുടെയും നാടായ അമ്പലപ്പുഴയിൽ ഒരു ഗ്രന്ഥശാലയും സാംസ്കാരിക കേന്ദ്രവും വേണം എന്ന ആഗ്ര ഹവുമായി പണിക്കർ അവിടെ പ്രവർത്തനം തുടങ്ങി. അമ്പലപ്പുഴ ക്ഷേത്രത്തിനടുത്ത് ഒരു ചെറിയ ഓല മേഞ്ഞ ഷെഡ് ഒരു രൂപ വാടകയ്ക്കെടുത്താണ് അദ്ദേഹം പി.കെ .സ്മാരക വായനശാലയുടെ പ്രവർത്തനം തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനി കെ.കെ. കുഞ്ചു പിള്ളയുൾപ്പെടെ പത്തുപേരാണ് 1931 ലെ ആദ്യ യോഗത്തിൽ പങ്കെടുത്തത്. പി.എൻ.പണിക്കർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ ശാശ്വത സ്മരണ നിലനിർത്താനാണ് ഗ്രന്ഥശാലയ്ക്ക് ആ പേരു നൽകിയത്.
ഇന്നത്തെ സംഘടിത ഗ്രന്ഥശാലാ സംഘത്തിന്റെ പിറവി പി.എൻ.പണിക്കരിലൂടെ ഉണ്ടായി. ഏവുർഗ്രസ്ഥശാലയിലെ കെ.എം.കേശവൻ പ്രസിഡൻറും പി.എൻ.പണിക്കർ സെക്രട്ടറിയുമായി ഒരു പ്രവർത്തക സമിതി രൂപവൽക്കരിക്കപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി . മലബാർ എന്നീ സംസ്ഥാനങ്ങളിൽ 1930 മുതൽ വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ ഏകോപനം[4:50 AM, 6/20/2016] +91 94977 60480: യാഥാർഥ്യമാക്കുവാൻ പല ഗ്രന്ഥശാല സംഘങ്ങളും ആരംഭിക്കുകയുണ്ടായി. കേളപ്പൻ, കെ. ദാമോദരൻ എന്നിവരുടെ നേതൃത്വം എടുത്തു പറയേണ്ടതാണ്. എന്നാൽ ഇവയെല്ലാം ഫലപ്രദമാകാതെ അകാലത്തിൽ പ്രവർത്തനരഹിതമായി അമ്പലപ്പുഴയിൽ 47 ഗ്രന്ഥ ശാലകളെ സംഘടിപ്പിച്ച് | 945ൽ പി.എൻ.പണിക്കർ തുടങ്ങിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘമാണ് ഇന്ന് കേരളത്തിനഭിമാനമായ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനം.
1956 ൽ തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് കേരള സംസ്ഥാനം രൂപവൽക്കരിക്കപ്പെട്ടതോടെ ഈ സംഘം കേരള ഗ്രന്ഥശാലാ സംഘമായി
1970 ൽ കേരള ചരിത്രത്തിലാദ്യമായി വായിച്ചു വളരുക - ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യവുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഒരു സാംസ്കാരിക യാത്ര പി.എൻ.പണിക്കരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അന്നുവരെ അവകാശങ്ങൾക്കും പ്രക്ഷോപങ്ങൾക്കും മാത്രമാണ് ജനകീയ യാത്രകൾ കേരളത്തിൽ സംഘടിപ്പിച്ചിരുന്നത്.
1977 ആയപ്പോഴേക്കും ഗ്രന്ഥശാലകളുടെ എണ്ണം നാലായിരത്തിലധികമായി . 1977 മാർച്ചിൽ ഗ്രന്ഥശാലാ സംഘത്തെ സർക്കാർ ഏറ്റെടുത്ത് കേരള ലൈബ്രറി കൗൺസിൽ എന്നു പുനർനാമകരണം ചെയ്തുവെങ്കിലും കേരള ഗ്രന്ഥശാലാ സംഘമെന്ന പേര് നില നിർത്തി. തികച്ചും ജനാധിപത്യ രീതിയിൽ പ്രവർത്തിച്ചു വന്ന സംഘത്തിന്റെ തെരഞ്ഞെടുത്ത സെക്രട്ടറിയായി 33 വർഷം തുടർച്ചയായി പണിക്കർ സാരഥ്യം അരുളി പ്രസ്ഥാനത്തിനു ശക്തി നൽകി. ചില തത്പര കക്ഷികളുടെ താത്പര്യത്തിൽ സംഘർഷ വേദിയായ ഗ്രന്ഥശാലാ പ്രസ്ഥാനം കൂടുതൽ ചൈതന്യമാക്കുവാൻ സംഘത്തിന്റെ ഭരണ സമിതി പിരിച്ചുവിട്ട് ഗ്രന്ഥശാലകളുടെ ഭരണം ഗവൺമെന്റ് ഒരു കൺട്രോൾ ബോർഡിനെ ഏൽപ്പിച്ചു. അതിന്റെയും ആദ്യകാല സെക്രട്ടറി പി.എൻ.പണിക്കർ തന്നെയായിരുന്നു.
ഇന്ന് ഗ്രന്ഥശാലാ സംഘം ഏഴായിരത്തോളം ഗ്രന്ഥശാലകളുള്ള ഒരു മഹാ പ്രസ്ഥാനമാണ്. ഗ്രന്ഥശാലകളെ ജനകീയ ഭരണസംവിധാനത്തിന്റെ ചെറിയ മാതൃകകളാക്കി മാറ്റിയ അദ്ദേഹം ഗ്രാമീണരുടെ പുരണമായ പങ്കാളിത്തവും സുതാര്യമായ പ്രവർത്തനവും ഉറപ്പാക്കി. കേരളത്തിൽ ഇന്ന് ഒരു കോടിയിലധികം പേർ ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഭാഗഭാക്കാകുന്നു. ലോകം കണ്ടിട്ടുള്ള അടിത്തട്ടിൽ നിന്ന് ഉയർന്നു വന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനങ്ങളിൽ ഏറ്റവും മഹത്തായതാണ് പണിക്കർ കെട്ടിപ്പടുത്ത ഗ്രന്ഥശാലാ ശൃംഖലയുമെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
പി.എൻ.പണിക്കർ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 1948 ൽ ഗ്രഫ ലോകം മാസിക തുടങ്ങുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. കാൻഫെഡ് ന്യൂസ്, നാട്ടു വെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപരായിരുന്നു. ഗ്രാമീണർക്കുവേന്നിലുള്ള പുIസ്തകങ്ങളായിരുന്നു അദ്ദേഹം രചിച്ചവയിൽ പലതും തിരുവിതാംകൂർ ഗ്ര സ്ഥശാലാ സംഘത്തിന്റെ സെക്രട്ടറിയായ അന്നു മുതൽ മരണം വരെ അദ്ദേഹം കാസർഗോഡ് മുതൽ പാറശാലവരെ നിരവധി പദയാത്രകൾ നടത്തി. 1994 ൽ ഗ്രന്ഥശാലാ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പദയാത്രയുടെ മുൻ നിരയിലും 85 വയസുകാരനായ പണിക്കർ യുവാക്കൾക്കൊപ്പമുണ്ടായിരുന്നു. 1995 ജൂൺ 19 ന് അദ്ദേഹം പ്രവർത്തനനിരതനായിരിക്കേ തന്നെ അന്തരിച്ചു.
പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാ വർഷവും കേരളത്തിൽ വായനദിനമായി ആചരിക്കുവാൻ ഇ.കെ.നായനാർ സർക്കാർ 1996 ൽ തീരുമാനിച്ചു. വായനദിനത്തിന് മലയാളികൾ നൽകിയ ആവേശകരമായ സ്വീകരണം നിമിത്തം രണ്ടായിരമാണ്ട് മുതൽ ജൂൺ 18 മുതൽ 25 വരെ ഒരാഴ്ച വായനവാരമായി ആഘോഷിക്കുവാനും സർക്കാർ തീരുമാനിക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി കേന്ദ്ര സർക്കാർ 2004 ജൂൺ 19 വായനാ ദിവസം തപാൽ സ്റ്റാംപ് പുറത്തിറക്കി. അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 1 സാമൂഹ്യ പ്രവർത്തക ദിനമായി കേരളത്തിൽ ആഘോഷിച്ചുവരുന്നു.
കടപ്പാട് ഡോ. ആര്‍. രാമചന്രന്‍ നായര്‍, സമകാലിക ജനപഥം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്
0 comments:
Post a Comment